docto
ഡോ. ബാബുജോൺ മാത്യൂസ്

കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ദീർഘകാലം കൺസൾട്ടന്റ് ഫിസിഷ്യനായിരുന്ന ഡോ. ബാബു ജോൺ മാത്യൂസ് (68) നിര്യാതനായി. ഐ.എം.എ കൊച്ചി പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. അന്നമ്മ ബാബു (ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി). മക്കൾ: ഡോ. അനിൽ സൂസൻ മാത്യൂസ് (അമേരിക്ക), ഡോ. അശ്വിൻ ജോൺ മാത്യൂസ് (അമേരിക്ക). മരുമക്കൾ: ഡോ. നെബി വർഗീസ് കോശി, സ്നേഹ ജേക്കബ് (ഐ.ടി പ്രൊഫഷണൽ).

വെള്ളിയാഴ്ച വൈകിട്ട് 3.30 മുതൽ 4 വരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കടവന്ത്ര ഇന്ദിരാനഗർ കടമാൻകോവിലിലെ വസതിയിലേക്ക് മാറ്റും. ശനിയാഴ്ച രാവിലെ 9ന് ജന്മനാടായ റാന്നിയിലേക്ക് കൊണ്ടുപോകും. സംസ്കാരം അന്ന് കീക്കൊഴൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ നടത്തും.