പറവൂർ: നഗരസഭയുടെ നേതൃത്വത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതി കാമ്പയിനിന്റെ ഭാഗമായി ജലനടത്തം ഇന്ന് നടക്കും. നഗരസഭ പരിധിയിലെ മലിനമായ തോടുകൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. വൈകിട്ട് അഞ്ചിന് പഷ്ണിത്തോടിന്റെ പള്ളിത്താഴം ഭാഗത്തുനിന്നാരംഭിച്ച് പൂതയിൽപാലം വരെയാണ് ജലനടത്തം. നാളെ രാവിലെ പത്തിന് പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ വി.എൻ. പ്രഭാവതി നിർവഹിക്കും. മൂന്നാംവാർഡിലെ പറുദീസനഗറിലെ തോടാണ് ശുചീകരിക്കുന്നത്.