photo
മുളവുകാട് സർവീസ് സഹകരണ ബാങ്കിന്റെ വല്ലാർപാടം ശാഖ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മുളവുകാട് സർവീസ് സഹകരണ ബാങ്കിന്റെ വല്ലാർപാടം ശാഖ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ക്ലാസ് 1 പദവിയിൽ കോർ ബാങ്കിംഗ് സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ബാങ്ക് പ്രസിഡന്റ് എം.എ. ലയോ പോൾ അദ്ധ്യക്ഷത വഹിച്ചു. മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, വാർഡ് അംഗം ബിജീഷ് കെ. ബാലൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്താ, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശ്രീലേഖ, കെ.കെ. ജയരാജ്, കെ.കെ. അനിരുദ്ധൻ, ബാങ്ക് ഭരണ സമിതിഅംഗം കെ.പി. ജോൺ, സെക്രട്ടറി കെ.എ. ജീജ എന്നിവർ പ്രസംഗിച്ചു.