doctor

കൊച്ചി: മലപ്പുറം സ്വദേശിയായ 12കാരിയുടെ വൃക്കയും കരളും ഒരേസമയം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ മാറ്റിവച്ചു. കഴിഞ്ഞ ജൂലായിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വൃക്കകൾ പൂർണമായും പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നതായി മനസിലായത്. പ്രൈമറി ഹൈപ്പെറോക്ഷലുറിയ ടൈപ്പ് 2 എന്ന അത്യപൂർവമായ രോഗമാണിത്. കുട്ടിയുടെ ജീവൻ നിലനിറുത്താനുള്ള ഏകവഴിയായാണ് കരളും വൃക്കയും മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

20 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രണ്ട് മുതിർന്ന ദാതാക്കളിൽ നിന്നെടുത്ത കരൾഭാഗവും കിഡ്‌നിയും 12കാരിയിൽ മാറ്റിവച്ചത്. ഏപ്രിൽ ഒന്നിന് കുട്ടിയെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.