കൊച്ചി: എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും അജിനോറ ഇൻസ്റ്റിറ്റ്യൂഷനും ചേർന്ന് ജില്ലയിൽ 1500 വാളന്റിയേഴ്‌സിന് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകും.
ഇന്ന് രാവിലെ 10ന് എറണാകുളം സോഷ്യൽ സർസ് സൊസൈറ്റി ഹാളിലാണ് പരിപാടി. വരാപ്പുഴ അതിരുപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിഞ്ഞത്ത് അദ്ധ്യക്ഷനാകും. ടി. ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ എന്നിവർ സംബന്ധിക്കും.