dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം തുടങ്ങും മുമ്പ് സാക്ഷിമൊഴികൾ മാറ്റിപ്പറയിക്കാൻ ശ്രമിച്ചതിനുള്ള കൂടുതൽ തെളിവുകൾ പുറത്തായി. ദിലീപിന്റെ സഹോദരൻ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന അനൂപും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയും തമ്മിലുള്ള ശബ്ദരേഖയാണ് ഇന്നലെ പുറത്തു വന്നത്.

ദിലീപിന് ജയിലിൽ നിന്ന് പൾസർ സുനി അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള അനൂപിനെ പഠിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപും മറ്റൊരു അഭിഭാഷകനായ ഫിലിപ് ടി. വർഗീസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു. കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17നായിരുന്നു. ഏപ്രിൽ 10നാണ് ദിലീപിന് ജയിലിൽ വച്ച് സുനിൽ കത്തെഴുതിയത്. കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം സഹതടവുകാരൻ വിഷ്‌ണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. ദിലിപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് രാമൻപിള്ള അനൂപിനെ ഉപദേശിക്കുന്നു. അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിന് ശബ്ദരേഖ ലഭിച്ചത്.

​ ​കേ​സ് ​രേ​ഖ​കൾമാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക്

ന​ൽ​ക​രു​ത്:​ ​ഹൈ​ക്കോ​ട​തി

​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കു​ന്ന​ ​അ​പേ​ക്ഷ​ക​ളി​ലെ​യും​ ​സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ലെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​ആ​ർ​ക്കും​ ​ന​ൽ​ക​രു​തെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ​ഒ​ന്ന​ര​മാ​സം​ ​കൂ​ടി​ ​അ​നു​വ​ദി​ച്ച​ ​ഉ​ത്ത​ര​വി​ലാ​ണ് ​നി​ർ​ദ്ദേ​ശ​മു​ള്ള​ത്.​ ​അ​ന്വേ​ഷ​ണ​ ​വി​വ​ര​ങ്ങ​ൾ​ ​ര​ഹ​സ്യ​മാ​യി​ ​സൂ​ക്ഷി​ക്ക​ണം.​ ​ഇ​ക്കാ​ര്യം​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​ഉ​റ​പ്പാ​ക്ക​ണം.​ ​തു​ട​ര​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സ​മ​യം​ ​നീ​ട്ടി​ച്ചോ​ദി​ച്ച് ​അ​ന്വേ​ഷ​ണ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​യി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​തു​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് ​ഇ​ങ്ങ​നെ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.