മൂവാറ്റുപുഴ: വേനലവധിക്കാലം ഉല്ലാസപ്രദവും വിജ്ഞാനപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ തൃക്കളത്തൂർ ഗവ. എൽ.പി.ജി സ്‌കൂളിൽ ഉല്ലാസപ്പറവകൾ 2022 കുട്ടികൾക്കായുള്ള അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുകന്യ അനീഷ് ഉദ്ഘാടനം ചെയ്തു. പി.എം. ഗീവർഗീസ്, വി.കെ. വിനോദ്, കെ.എം. ഹസൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സി.എം. പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് എന്നിവർ സംസാരിച്ചു.