കൊച്ചി: സംസ്ഥാനത്ത് ഇനിമുതൽ ഉപഭോക്തൃതർക്ക പരാതികൾ ഓൺലൈനായി നൽകാം. ദേശീയതലത്തിൽ രൂപീകരിച്ച edaakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും.
ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികളിൽ ഉടൻ തന്നെ പരിശോധന നടത്തി പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. 21 ദിവസത്തിനകം തീരുമാനം അറിയിക്കും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ചു ലക്ഷം രൂപയിൽ കവിയാതെ വരുന്ന പരാതികൾക്ക് ഫീസ് ഈടാക്കുന്നതല്ല.