കൊച്ചി: പന്തൽപ്പണിക്കാരൻ രാമചന്ദ്രൻ അർബുദ ബാധയിൽ നിന്ന് മുക്തനായി. എറണാകുളം അറ്റ്‌ലാന്റിസിനു സമീപം താമസിക്കുന്ന രാമചന്ദ്രന്റെ നാവിലെ അർബുദ ചികിത്സയ്ക്ക് മുൻകൈ എടുത്തത് ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിലാണ്.
എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു ചികിത്സ. എം.എൽ.എയുടെ നേതൃത്വത്തിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനെ തുടർന്നായിരുന്നു ചികിത്സ. എറണാകുളം ശിവക്ഷേത്രത്തിൽ പന്തൽ പണിക്കാരനായിരുന്ന രാമചന്ദ്രനും ഭാര്യ വിലാസിനിക്കും രണ്ടു പെണ്മക്കളാണ്. ക്യാമ്പിന്റെ ഭാഗമായി രാമചന്ദ്രൻ ചികിത്സ പൂർണ്ണമായും സൗജന്യമായി ചെയ്തു നൽകി. ടി.ജെ വിനോദ് എം.എൽ.എ ആശുപത്രിയിൽ എത്തി രാമചന്ദ്രനെയും ഭാര്യ വിലാസിനിയേയും സന്ദർശിച്ചു.