t

തൃപ്പുണിത്തുറ: പെട്രോളിയം, ആവശ്യസാധന വില വർദ്ധനയ്ക്കെതിരെ എ.ഐ.ടി.യു.സി തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ നേതാവ് ടി.എൻ. ദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എം.ആർ സതീശൻ അദ്ധ്യക്ഷത വഹിച്ചു. പി.വി ചന്ദ്രബോസ്, കെ.കെ. സന്തോഷ്, എൻ.എസ് സുന്ദരം, കെ.ജി സത്യവൃതൻ, എൻ.ബി സുധിൻ കുമാർ, ശശി വെള്ളക്കാട്ട്, സി.ജി. സന്തോഷ്‌, പി.ജെ. മത്തായി, കെ.കെ പ്രദീപ്‌, കെ.റ്റി. ബിജു എന്നിവർ സംസാരിച്ചു.