
കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് 70 പിന്നിട്ട വയോജനങ്ങൾക്കായി നൽകുന്ന പെൻഷൻ 1200 രൂപയിൽ നിന്ന് 1800 രൂപയായി വർദ്ധിപ്പിച്ചു. വർദ്ധിപ്പിച്ച പെൻഷന്റെ വിതരണോദ്ഘാടനം ബാങ്കിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ വെണ്ണല നെടിയാറ്റിൽ വാസവന്റെയും ചന്ദ്രികാ വാസവന്റെയും വീട്ടിലെത്തി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിച്ചു. എസ്.മോഹൻദാസ്, ഫസീർ ഖാൻ, അസിസ്‌റ്റന്റ് സെക്രട്ടറി ടി.എസ്.ഹരി, ദീപ.ഡി.ബി എന്നിവർ സംസാരിച്ചു.