1

മട്ടാഞ്ചേരി: മട്ടാഞ്ചേരി ഗോഡൗണിലെ റേഷൻ അരി ഇടക്കൊച്ചിയിൽ സ്റ്റോക്ക് ചെയ്ത് കരിഞ്ചന്തയിൽ മറിച്ചു വിറ്റ കേസിൽ നാലാം പ്രതിയും പൊലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പേഴക്കാപ്പള്ളി തെനലിൽ വീട്ടിൽ ടി.എം.നാസറാണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ മൂന്നു പേരെ മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.