നെടുമ്പാശേരി: ചെങ്ങമനാട് പറമ്പയത്തെ ബി.പി.സി.എൽ പെട്രോൾ പമ്പിൽനിന്ന് ബൈക്കിലെത്തിയ മൂവർസംഘം പണമടങ്ങിയ ബാഗ് മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. നമ്പർ പ്ളേയ്റ്റ് ഇല്ലാത്ത ബൈക്കിലാണ് ഹെൽമെറ്റ് ധരിച്ച് മോഷ്ടാക്കൾ എത്തിയത്. 500 രൂപയുടെ പെട്രോൾ അടിച്ചു കഴിഞ്ഞ ഉടനെ അവിടെ കണ്ടറിൽ ഇരുന്ന കാഷ് ബാഗുമെടുത്ത് ഇവർ പോവുകയായിരുന്നു. 6,000 രൂപയോളം നഷ്ടപ്പെട്ടതായാണ് സൂചന. ചെങ്ങമനാട് പൊലീസ് കേസെടുത്തു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.