കൊച്ചി: വി4 കൊച്ചിയുടെ ഭൂരിഭാഗം സ്ഥാപകനേതാക്കളും കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവച്ച സ്ഥാനാർത്ഥികളും മറ്റു നേതൃനിരയിലുണ്ടായിരുന്നവരും ആം ആദ്മി പാർട്ടിയിൽ തിരിച്ചെത്തി. എ.എ.പി സംസ്ഥാന കൺവീനർ പി.സി. സിറിയക്, സംസ്ഥാന സെക്രട്ടറി പദ്മനാഭൻ, സംസ്ഥാന ട്രഷറർ മുസ്തഫ, ജില്ലാ നേതാക്കളായ സാജു പോൾ, പ്രൊഫ. ലെസ്‌ലി പള്ളത്ത് എന്നിവ‌ർ ചേർന്ന് ഇവരെ സ്വീകരിച്ചു.