തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് 38,56,000 രൂപ അനുവദിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു. 19-ാം വാർഡിലെ പ്രിയ നഗർ റോഡിന് 16,81,000 രൂപയും ഉദയംപേരൂർ വാർഡ് 19 ലെ മാണിയറ-മാങ്കായി കടവ് റോഡിന് 11,50,000 രൂപയും 48-ാം വാർഡിലെ എരൂർ കീരിക്കാട്ടിൽ റോഡിന് 10,25,000 രൂപയും അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.