അങ്കമാലി: പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നടുവട്ടം ഗവ. ജൂനിയർ ബേസിക് സ്കൂളിന് അനുവദിച്ച പാചകപ്പുര നിർമ്മാണോദ്ഘാടനം മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷെമിത ബിജോ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ദിവ്യ ഷിജോ, ഹെഡ്മാസ്റ്റർ കെ.വി. എൽദോ എന്നിവർ പ്രസംഗിച്ചു.