ഞാറക്കൽ: വിശാലകൊച്ചി ദ്വീപ് വികസനസമിതിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ വി.കെ. ബാബു അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ഉദ്ഘാടനം ചെയ്തു.എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് എം.എച്ച്. റഷീദ് അദ്ധ്യക്ഷനായിരുന്നു. കേരള കോൺ ഗ്രസ് (ബി) ജില്ലാ സെക്രട്ടറി ഭാസ്കരൻ മാലിപ്പുറം, എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം വി.കെ. സമ്പത്ത്കുമാർ, ദ്വീപ് വികസനസമിതി വൈസ് ചെയർമാൻ റൂഫസ് ജോസഫ് എന്നിവർ സംസാരിച്ചു.