അങ്കമാലി: സാഗി ആദർശ ഗ്രാമമായ കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കറുകുറ്റി കാർഷികോത്സവമായ മൺതാളം 22 ,23 തീയതികളിൽ ഗലീലിയ ബോയ്സ്‌ഹോമിന് സമീപമുള്ള കറുകുറ്റി പാടത്ത് നടക്കും. 22ന് രാവിലെ 9.30ന് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഷൈജോപറമ്പി , റോസി പോൾ എന്നിവർ പ്രസംഗിക്കും. 23ന് വൈകിട്ട് 3.30ന് ഘോഷയാത്ര. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യഷത വഹിക്കും. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഉല്ലാസ് തോമസ് കർഷകപുരസ്കാര ജേതാക്കളെ ആദരിക്കും. കളക്ടർ ജാഫർ മാലിക് കർഷക യുവകർമ്മസേന ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് കർഷകരെ ആദരിക്കും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി സമ്മാനദാനം നിർവഹിക്കും. ഷൈജോ പറമ്പി, ഷീല പോൾ, ഷിജി ജോയി, റോസി പോൾ, ജിജോ പോൾ, മേരി ആന്റണി, റാണി പോളി, ജോണി മൈപ്പാൻ, ശ്രീലേഖ, ജോണി പള്ളിപ്പാടൻ, സ്റ്റീഫൻ കോയിക്കര എന്നിവർ പ്രസംഗിക്കും.