court

കൊച്ചി: കേരള ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനംഗത്തെ നിയമിക്കാൻ ഏപ്രിൽ 23നു നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്‌ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷനും എറണാകുളം സ്വദേശി ജോർജ്ജ് തോമസും ഹൈക്കോടതിയിൽ ഹർജി നൽകി. കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനിയറുടെ ചുമതല വഹിച്ചിരുന്ന മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി. പ്രദീപിനെ ചട്ടങ്ങൾ മറികടന്നു നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജിക്കാരനായ ജോർജ്ജ് തോമസും അപേക്ഷകനാണ്. അഭിമുഖം സ്റ്റേ ചെയ്യണമെന്നും ഇന്റർവ്യൂ പട്ടിക പുറത്തുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.