award

കൊച്ചി: കേരള ലളിതകലാ അക്കാഡമി വജ്രജൂബിലി ആഘോഷവും പുരസ്‌കാര, ഫെലോഷിപ്പ് വിതരണവും ദൃശ്യകലാ പ്രദർശനവും 25ന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ദർബാർ ഹാൾ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുതിർന്ന കലാകാരന്മാരെ ആദരിക്കും. മേയർ എം. അനിൽകുമാർ കാറ്റലോഗ് പ്രകാശനം ചെയ്യും.

വൈകിട്ട് മൂന്നിന് വയലിനിസ്റ്റ് ശബരീഷ് പ്രഭാകരന്റെ ഫ്യൂഷനും ആറിന് രശ്‌മി സതീഷിന്റെ രസ മ്യൂസിക് ഷോയും ഉണ്ടായിരിക്കും.

പ്രശസ്ത ശില്പി ജി. രഘു, ചിത്രകാരൻ കെ.എ. ഫ്രാൻസിസ് എന്നിവരാണ് ഫെലോഷിപ്പ് നേടിയത്.

ദൃശ്യകലാ വിഭാഗത്ത് എസ്. സുധയദാസ്, ആ‌ർ.ബി. ഷിജിത്, രാഹുൽ ബാലകൃഷ്ണൻ, കെ.കെ. ജയേഷ്, സ്‌മിത എം. ബാബു എന്നിവർക്കാണ് പുരസ്‌കാരം. മേയ് 12ന് പ്രദർശനം സമാപിക്കും.

വാർത്താസമ്മേളനത്തിൽ ലളിതകലാ അക്കാഡമി ചെയ‌ർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.