അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സി.എസ്.എ ഓഡിറ്റോറിയത്തിൽ മേഖലയിലെ സാഹിത്യകാരന്മാരുടെ സംഗമം സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ചെയർമാൻ പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്ത് മോഹൻ ചെറായി രചിച്ച 'ചെറായിയുടെ കഥകൾ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനകർമ്മം കേരള സംഗീതനാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നിർവഹിച്ചു. സിനിമാ സംവിധായകൻ സർജുലൻ ആദ്യപ്രതി ഏറ്റുവാങ്ങി. ആകാശവാണി മുൻ ഡയറക്ടർ എൻ. കെ. സെബാസ്റ്റ്യൻ, കവർ ഡിസൈനർ ജിയോ ജോർജ് എന്നിവരെ മുൻമന്ത്രി ജോസ് തെറ്റയിൽ പൊന്നാടഅണിയിച്ച് ആദരിച്ചു. പ്രൊഫ. വത്സലൻ വാതുശേരി മുഖ്യപ്രഭാഷണം നടത്തി. റൈറ്റേഴ്‌സ് ഫോറം കൺവീനർ ടി. എം. വർഗീസ്, ഡയറക്ടർമാരായ ടോം ജോസ്, ഡോ. സുരേഷ് മൂക്കന്നൂർ, സാഹിത്യകാരന്മാരായ ശ്രീമൂലനഗരം പൊന്നൻ, മാത്യൂസ് മഞ്ഞപ്ര, ശിവപ്രസാദ് താനൂർ, എ. സെബാസ്റ്റ്യൻ, നോയൽ, രാജ്, മോഹൻ ചെറായി എന്നിവർ പ്രസംഗിച്ചു.