അങ്കമാലി : എറണാകുളം അങ്കമാലി - അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ആന്റണി കരിയിലിനെ തൽസ്ഥാനത്തുനിന്ന് തിരിച്ചുവിളിക്കണമെന്ന് സീറോമലബാർ ലെയ്റ്റി അസോസിയേഷൻ ആവശ്യപ്പെട്ടു. അങ്കമാലിയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് സി.എ. ജോർജ് കുര്യൻ പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. ജിബിവർഗീസ്, എം.കെ. തോമസ്, വർഗീസ് പറവെട്ടി, ജോയി മൂഞ്ഞേലി, ജോണി തോട്ടക്കര, ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ, ഷിജോ മാടൻ, ഷെന്നി പാപ്പച്ചൻ, ഷിബു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.