കുറുപ്പംപടി: കുച്ചിപ്പുടിയിലെ അതുല്യ സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ച ഗീത പത്മകുമാറിനെ ആദരിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ കെ.സി. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഗീതാ പത്മകുമാറിനെ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ സി.കെ. രാമകൃഷ്ണൻ, കൗൺസിലർ നൗഷാദ്, അശോക് തുടങ്ങിയവർ പങ്കെടുത്തു.