അങ്കമാലി: ബെഫി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.എസ്.എ വനിതാവേദിയുമായി ചേർന്ന് നടത്തിയ സെമിനാറിൽ സംസ്ഥാന വൈസ് പ്രസിസന്റ് ഷാജ്യ ആന്റണി വിഷയാവതരണം നടത്തി. വനിതാവേദി കൺവീനറും മുനിസിപ്പൽ കൗൺസിലറുമായ ലേഖാ മധു അദ്ധ്യക്ഷയായി. ലൈബ്രറി സെക്രട്ടറി പി.വി. റാഫേൽ, ജോ. സെക്രട്ടറി എ.എസ്. ഹരിദാസ്, സതി ഗോപാലകൃഷ്ണൻ, കെ.ആർ. ഷാജി, സിന്ധു ഷാജു, പി.വി. രവി, കെ. മോഹനദാസൻ എന്നിവർ പ്രസംഗിച്ചു.