കുറുപ്പംപടി: സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന പച്ചക്കറി വിത്തുകളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഫാത്തിമ, പഞ്ചായത്ത് മെമ്പർമാരായ ജിനു ബിജു, വിനു സാഗർ, കൃഷി അസിസ്റ്റന്റുമാരായ ഖദീജ, ആര്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.