കുറുപ്പംപടി: കൂവപ്പടി പട്ടികജാതി ഓഫീസിന്റെയും മുത്തൂറ്റ് സ്നേഹാശ്രയ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ കണ്ണൻചേരിമുകൾ സാംസ്കാരിക നിലയത്തിൽ വച്ച് സൗജന്യ രോഗനിർണയക്യാമ്പും രക്തപരിശോധനയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. സുനിത്ത് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി ഓഫീസർ എസ്. രാജീവ്, ആശാവർക്കർ അജിത, റോഷൻ, ശ്യാം എന്നിവർ പ്രസംഗിച്ചു.