ആലുവ: നഗരസഭ ആയൂർവേദ ആശുപത്രിയിൽ പുതുതായി നിർമ്മിച്ചിട്ടുള്ള പേവാർഡ് നാളെ ഉച്ചയ്ക്കുശേഷം 2.30ന് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ പ്രാദേശിക വികസനനിധിയിൽനിന്ന് അനുവദിച്ച 65 ലക്ഷം രൂപയും നഗരസഭയുടെ പ്ലാൻഫണ്ടിൽനിന്ന് 35ലക്ഷംരൂപയും വിനിയോഗിച്ചാണ് ആറ് പേവാർഡുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആറിയിച്ചു.