മൂവാറ്റുപുഴ: നരേന്ദ്രമോദി ഇന്ത്യൻ ഫെഡറിലിസത്തെ തകർക്കുന്ന നിലപാടാണ് നിരന്തരമായി നടത്തികൊണ്ടിരിക്കുന്നതെന്നും, ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നും മുൻ എം.എൽ.എ ബാബു പോൾ പറഞ്ഞു. കേന്ദ്ര അവഗണനയിലും പെട്രോൾ - ഡീസൽ,പാചകവാതക വിലവർദ്ധനയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.ഷൈൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എൻ. അരുൺ, കെ.പി രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൽ, വിൽസൻ നെടുംകല്ലേൽ, ബെസ്റ്റിൻ ചേറ്റൂർ എന്നിവർ സംസാരിച്ചു . മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് പി.കെ.ബാബുരാജ്, സജി ജോർജ്, എം.എ.സഹീർ, സി.കെ.സോമൻ, യു.ആർ.ബാബു, കെ.എ നവാസ്, ഇ.കെ.സുരേഷ്, വിൽസൻ ഇല്ലിക്കൽ, സീന ബോസ്, പോൾ പൂമറ്റം എന്നിവർ നേതൃത്വം നൽകി.