ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നടപ്പാക്കുന്ന അഗ്രി ന്യൂട്രീഗാർഡൻ പദ്ധതിയുടെ രണ്ടാംഘട്ടം പച്ചക്കറിത്തൈ വിതരണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ റംല താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ പി.എസ്. യൂസഫ്, കെ.ജി. ധന്യ എന്നിവർ സംസാരിച്ചു.
തക്കാളി, വെണ്ട, പയർ, വഴുതന തൈകളാണ് വിതരണം നടത്തിയത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലും 50 കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറിത്തൈകൾ വിതരണം നടത്തിയിരുന്നു. ഏറ്റവും നന്നായി കൃഷിചെയ്ത എല്ലാ വാർഡിലെയും നാലുപേർക്കുവീതമാണ് രണ്ടാംഘട്ടത്തിൽ അഗ്രി ന്യൂട്രീ ഗാർഡൻ സ്‌കെയിലർ പദ്ധതിയുടെ ഭാഗമായി തൈകൾ വിതരണം നടത്തിയത്.