ആലുവ: ഭർതൃപീഡന പരാതിയുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിൽനിന്ന് മാനസിക പീഡനമുണ്ടായതിനെത്തുടർന്ന് നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ. സുധീറിനെ സസ്പെൻഷൻ പിൻവലിച്ച് തിരികെയെടുത്തതിൽ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണമെന്നും സി.ഐക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത് പുനരന്വേഷിച്ച് പുതുക്കിയ കുറ്റപത്രം തയ്യാറാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.