ullas-thomas
ഭരണ നിർവ്വഹണ മികവിന് ജില്ലാ പഞ്ചായത്തിന്റെ അവാർഡ് പ്രസിഡന്റ് ഉല്ലാസ് തോമസിൽനിന്ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി സ്വീകരിക്കുന്നു

ആലുവ: ജില്ലാ പഞ്ചായത്തിന്റെ 2021ലെ ഭരണനിർവഹണ മികവിനുള്ള അംഗീകാരം ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് നൽകി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 2.98 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചതിനാണ് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഡോ. പ്രസന്നകുമാരിക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ആശ സനൽ, എം.ജെ. ജോമി, ഡോണാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡിംബിൾ മാഗി എന്നിവർ പ്രസംഗിച്ചു.