11

തൃക്കാക്കര: ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. ധർണ്ണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം ദിനേശ്‌ മണി ഉദ്ഘാടനം ചെയ്തു. കെ കെ സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ, എൻ.സി.പി ജില്ലാ സെക്രട്ടറി കെ.കെ.പ്രദീപ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ബി രാധാകൃഷ്ണൻ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി ജോഷി, എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ.ജെ.സുധീർ, എ.എസ് ജബ്ബാർ എന്നിവർ സംസാരിച്ചു.