ആലുവ: കേന്ദ്ര അവഗണനയിലും ഇന്ധന - ജീവൻ രക്ഷാ മരുന്ന് വില വർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ കോലഞ്ചേരി, അബ്ദുൾഖാദർ, ടി.കെ. മോഹനൻ, എൻ.സി. ഉഷാകുമാരി, പി. നവകുമാരൻ, കെ.പി. ഷാജി, ഹുസൈൻ കുന്നുകര, ഡോ. മുകുന്ദൻ, ടി.എം. മുഹമ്മദാലി, കെ.എം.എ ജലീൽ എന്നിവർ സംസാരിച്ചു.