പെരുമ്പാവൂർ: വാട്ടർ അതോറിറ്റിയും റവന്യൂ ഡിപ്പാർട്ടുമെന്റും സംയുക്തമായി പെരുമ്പാവൂർ വാട്ടർ അതോറിറ്റി ഓഫീസിനു കീഴിലുള്ള കുന്നത്തുനാട് താലൂക്കിനുകീഴിൽ വെള്ളക്കരം കുടിശിക വരുത്തിയതിനെത്തുടർന്ന് റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കായി അദാലത്ത് നടത്തും. ചൊവ്വാഴ്ച കുന്നത്തുനാട് താലൂക്ക് ഓഫീസിലുള്ള കോൺഫറൻസ് ഹാളിൽ വച്ചാണ് അദാലത്ത്. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾ 26ന് നേരിട്ട് അദാലത്തിൽ പങ്കെടുത്ത് ഇളവുകൾനേടി തുടർനടപടികളിൽനിന്ന് ഒഴിവാകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.