പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് എട്ടാംവാർഡ് പാലക്കാട്ടുതാഴം - പെരിയാർ തോട് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നതിനാൽ സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങളും ചപ്പ് ചവറുകളും ചെളിയും നീക്കംചെയ്തുതുടങ്ങി. വാഴക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ജോയിന്റ് കൺവീനർ സലീം പുത്തുക്കാടൻ, പെരിയാർവാലി ഇറിഗേഷൻ അസി.എൻജിനീയർ ജെയ്സൺ, ലളിത, ജയലക്ഷ്മി ,മൈതീൻകുഞ്ഞ് കാരോത്തി, പി.എ. ബീരാൻ, ഹംസ പറയൻ കുടി, നജീബ് മൂക്കട, മുജീബ് മൂക്കട തുടങ്ങിയവർ പങ്കെടുത്തു.