പെരുമ്പാവൂർ: കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ, പാചകവാതകം, ജീവൻ രക്ഷാ മരുന്നുകൾ തുടങ്ങിയവയുടെ അമിതമായി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സമരം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. രമേഷ്ചന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി.വി. ശശി, മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, പി.എൻ. ഗോപിനാഥ്, കെ.കെ. രാഘവൻ, കെ.എ. മൈതീൻപിള്ള, ടി.എസ്. സുധീഷ്, ആന്റോപോൾ, സേതുദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.