പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പങ്കിമല കോളനി നവീകരിക്കുന്നതിനായി അംബേദ്കർ ഗ്രാമ പദ്ധതിയിലുൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഒരുകോടിരൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കോളനിയിലെ എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കുതിനോടൊപ്പം എല്ലാ വീടുകളിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാവുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കും. കോളനിയിൽ സമ്പൂർണ്ണ കുടിവെള്ളം, സമ്പൂർണ്ണ വൈദ്യുതീകരണം, എല്ലാ വീട്ടിലും ഇന്റർനെറ്റ് കണക്ഷൻ, വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവ നടപ്പിലാക്കും. കോളനിയിൽ നടന്ന അവലോകനയോഗത്തിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി തുടങ്ങിയവർ പങ്കെടുത്തു.