പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് ടി.ബി റോഡിൽ നിർമ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ ഒമ്പതരക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, അസി. രജിസ്ട്രാർ ഡി.എം. ഷാജിത തുടങ്ങിയവർ പങ്കെടുക്കും.