കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം 871-ാം നമ്പർശാഖയിലെ ശ്രീ കാർത്തികേയ ഭജനസമാജം മങ്ങാട്ട് അമ്പലത്തിൽ ഗുരുതി മഹോത്സവവും പൊങ്കാല സമർപ്പണവും നടത്തും. 23ന് രാവിലെ എട്ടിന് പൊങ്കാല. പത്തിന് നിവേദ്യം. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ഷാമോൾ സുനിൽ, പി.സി. ഭാസ്കരൻ തുടങ്ങിയവർ പങ്കെടുക്കും. ഗുരുതിമഹോത്സവ ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് പ്രസിഡന്റ് എൻ.ടി. രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ. ഷിബു, സെക്രട്ടറി പി.കെ. കൃഷ്ണൻ എന്നിവർ അറിയിച്ചു.