ആലങ്ങാട്: വിശ്വാസവും രാഷ്ട്രീയവും യോജിപ്പിച്ച കണ്ണിയായിരുന്നു അഡ്വ. ജോസ് വിതയത്തിലെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയിലും കത്തോലിക്കാ സഭയിലും പൗരോഹിത്യ നേതൃത്വത്തിന് പുറത്തുള്ളവർക്കു വഹിക്കാൻ കഴിയാവുന്ന സുപ്രധാന പദവികൾ വഹിച്ച ജോസ് വിതയത്തിൽ, ക്രൈസ്തവ സഭകളുടെ ഐക്യത്തിനും ഇതര സമുദായങ്ങളുമായുള്ള സൗഹാർദത്തിനും വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ തിരുവാലൂർ അദ്ധ്യക്ഷനായി. പഴയകാല കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മുൻ എറണാകുളം ജില്ലാ കളക്ടർ എം.പി. ജോസഫ്, ആലങ്ങാട് ഇടവക വികാരി ഫാ. പോൾ ചുള്ളി, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ്, മുൻ എം.പി. കെ.പി. ധനപാലൻ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈനാ ബാബു, ഡി.സി.സി. ഭാരവാഹികളായ കെ.വി. പോൾ, ജോസഫ് ആന്റണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു മാത്യു, വി.കെ. ഷാനവാസ്, എം.ജെ. രാജു, മുൻ പറവൂർ മുൻസിപ്പൽ ചെയർമാൻ രമേഷ് ഡി കുറുപ്പ്, അഗസ്റ്റിൻ ആക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.