കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ഹെൽത്ത് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30ന് മന്ത്രി വീണാ ജോർജ് മോനിപ്പിള്ളിയിൽ നിർവ്വഹിക്കും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. സനീഷ്, സിന്ധു കൃഷ്ണകുമാർ, വർഗീസ് യാക്കോബ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, ഡോ. രാജലക്ഷ്മി തുടങ്ങിയവർ സംസാരിക്കും.