ഞാറക്കൽ: മുരിക്കുംപാടം വെസ്റ്റ് റോഡിന്റെ ലിങ്ക് റോഡിൽ 11 വീടുകൾ വെള്ളക്കെട്ടിൽ. ഉപ്പുവെള്ളം വീട്ടിനകത്തേക്കു കയറിയതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ വിഷമിക്കുകയാണ് പല കുടുംബങ്ങളും. ലിങ്ക് റോഡും വെള്ളത്തിനടിയിലാണ്. വേലിയേറ്റത്തിൽ പുഴയിൽ നിന്നെത്തുന്ന വെള്ളം തോടുകൾ കവിഞ്ഞു കരയിലേക്ക് കയറുകയാണ്. വെള്ളം ഒഴിഞ്ഞു പോകാതെ കെട്ടിനിൽക്കുന്നതാണ് പ്രദേശവാസികളെ വലയ്ക്കുന്നത്.