
കൊച്ചി: കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷന്റെ നേതൃത്വത്തിൽ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടത്തിയ ഇഫ്താർ സംഗമം മാനവ മൈത്രിയുടെ വിളംബരമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. പി.മുഹമ്മദാലി (ഗൾഫാർ), സ്വാമി ഹരിപ്രസാദ് , ഫാ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഫാ.ജേക്കബ് പാലക്കാപള്ളി, സ്വാമി അസ്പർശാനന്ദ, ഡോ.യോഹന്നാൻ മാർ ദിയസ്കോറസ്, ഡോ. ഹുസൈൻ മടവൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഫൈസി ഓണംപള്ളി റമദാൻ സന്ദേശം നൽകി. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ സമാപന പ്രസംഗം നടത്തി.