cpm
എൽ.ഡി.എഫ് നേതൃത്വത്തിൽ കോലഞ്ചേരി പോസ്​റ്റ് ഓഫീസിലേക്ക് നടന്ന ബഹുജന മാർച്ചും ധർണയും സി.പി.എം ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം സി.ബി.ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഇന്ധനവില അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് നേതൃത്വത്തിൽ കോലഞ്ചേരി പോസ്​റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് മണ്ഡലം കൺവീനർ സി.കെ. വർഗീസ്. അഡ്വ. കെ.എസ്. അരുൺകുമാർ, മോളി വർഗീസ്, എൻ.സി.പി ജില്ലാ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, കേരളകോൺഗ്രസ് സ്കറിയ വിഭാഗം ജില്ലാ ട്രഷറർ രഞ്ജിത് രത്നാകരൻ, വർഗീസ് പാങ്കോടൻ, പൗലോസ് മുടക്കൻതല, ഹമീദ് ചേരിമ​റ്റം, മുണ്ടക്കൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.