പറവൂർ: ശുഭ്കിരൺ അക്കാഡമിയും പ്രാക്ടിക്കൽ ലേണിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസും ചേർന്ന് നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന പറവൂർ എഡ്യൂഫെസ്റ്റ് - 2022 മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലും സാങ്കേതിക മേഖലയിലും വന്നിരിക്കുന്ന മാറ്റങ്ങൾ കുട്ടികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ സ്ഥാപന അധികൃതർ എന്നിവർ മനസ്സിലാക്കുന്ന തരത്തിൽ നടത്തുന്ന പരിപാടി ഒരുമാസം നീണ്ടു നിൽക്കും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, ശുഭ്കിരൺ അക്കാഡമി മാനേജിങ് ഡയറക്ടർ പ്രെഫ. സി.കെ. രഞ്ജൻ, പ്രാക്ടിക്കൽ ലേണിംഗ് മാനേജിംഗ് ഡയറക്ടർ ഷിബിൻ ജോൺ പാറയ്ക്കൽ, കെ.എം.ജെ ഗ്രൂപ്പ് ഡയറക്ടർ ഡോ. എം.കെ. അബ്ദുൽ സത്താർ, ഡോ. രാജലക്ഷ്മി പിള്ള തുടങ്ങിയവർ സംസാരിച്ചു. മേയ് 20 വരെ വിവിധ വിഷയങ്ങളിൽ എല്ലാ ദിവസവും വിദ്യാഭ്യാസ വിദഗ്ദ്ധർ ക്ലാസെടുക്കും ചേന്ദമംഗലം കവലയിൽ സ്പാർക്ക് അക്കാഡമിയുടെ ശുഭ്കിരൺ ലേണിംഗ് ഹബ്ബിൽ ദിവസവും രാവിലെ പത്തുമുതൽ പന്ത്രണ്ട് വരെയാണ് സമയം. സെമിനാറുകൾക്ക് പ്രവേശനം സൗജന്യം.