വൈപ്പിൻ: ഇന്ധന വിലവർദ്ധനയ്ക്കും കേരളത്തോടുള്ള കേന്ദ്രഅവഗണയിലും പ്രതിഷേധിച്ച് കുഴുപ്പിള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന എൽ.ഡി.എഫ് ധർണ ജനതാദൾ ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ ഉദ്ഘാടനം ചെയ്തു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സി.പി.എം. ഏരിയ സെക്രട്ടറി എ. പി. പ്രിനിൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ. സി. ശിവദാസ്, എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ. ആർ. സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് എം. എച്ച്. റഷീദ്, ലോക്ദൾ ജില്ലാ വൈസ്‌പ്രസിഡന്റ് കെ. കെ. വേലായുധൻ, കെ. വി. അഗസ്റ്റിൻ, കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. പരമേശ്വരൻ, കേരള കോൺഗ്രസ് ബി ജില്ലാ ജനറൽ സെക്രട്ടറി ഭാസ്‌കരൻ മാലിപ്പുറം, ആർ.ജെ.ഡി. മണ്ഡലം പ്രസിഡന്റ് ആറൻമുള ചന്ദ്രൻ എന്നിവർ സംസാരിച്ചു.