കാലടി: നീലീശ്വരത്ത് പുത്തേൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഡിജിപ്ലസ് മൊബൈൽഫോൺ കടയിൽ മോഷണം നടന്നു. ബുധനാഴ്ച വെളുപ്പിനാണ് സംഭവം. കോടനാട് സ്വദേശി കണ്ടന്താനത്ത് കെ.എസ്. സുമിത്തിന്റേതാണ് കട. മൂവായിരം രൂപയും മൊബൈൽ ഫോണുകളും മോഷണം പോയി. നാല്പതിനായിരം രൂപയുടെ നഷ്ടമുണ്ട്. കടയുടെ പൂട്ട് പൊളിച്ചതിനുശേഷം ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്. ശബ്ദം കേട്ട് ഈ കെട്ടിടത്തിലെ താമസക്കാരാണ് പൊലീസിനെ അറിയിച്ചത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.