നെടുമ്പാശേരി: അത്താണി കാരകാട്ടുകുന്ന് ടൺ ഫിലിംസ് 'അമൃത വർഷിണി 2022' കരോക്കെ ഗാനാലാപന മത്സരം നടത്തുന്നു.15 മുതൽ 40 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫൈനൽ മേയ് രണ്ടിന് കാരകാട്ടുകുന്നിൽ നടക്കും. 7000, 5000, 3000രൂപ എന്നിങ്ങനെ സമ്മാനം നൽകും. കൊച്ചിൻ മൻസൂർ ഉദ്ഘാടനം ചെയ്യും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ് സമ്മാനം നൽകും.