തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളാണ് രാജ്യത്ത് ഇന്ധനവില വർദ്ധനവിന് കാരണമായിട്ടുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എൽ.ഡി.എഫ് തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.സി. ഷിബു, പി. വാസുദേവൻ, കേരള കോൺഗ്രസ് നേതാവ് ടോമി, കുമ്പളം രാജപ്പൻ, കെ.കെ. പ്രദീപ്, അഗസ്റ്റിൻ ജോസഫ് കൂളിയാടൻ എന്നിവർ സംസാരിച്ചു.