കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർദ്ധിപ്പിക്കാൻ കൂട്ടുനിന്നതിന് ലക്ഷക്കണക്കിന് കോടി രൂപ ബി.ജെ.പി നേതാക്കൾ നേടിയതായി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആരോപിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനുമുന്നിൽ എൽ.ഡി.എഫ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി. സഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ജോർജ് എടപ്പരത്തി, സാബു ജോർജ്, സി. മണി, ടി.വി. വർഗീസ്, പി.എൻ. സിനുലാൽ, സി.എഫ്. ജോയ്, കെ.എസ്. ചന്ദ്രശേഖരമേനോൻ, കുമ്പളം രവി, എസ്. കൃഷ്ണകുമാർ, സി. സതീശൻ, കെ.എം. ജോർജ്, കെ.വി. മനോജ്, ടി.എസ്. ഷൺമുഖദാസ്, കുര്യൻ അബ്രഹാം, സി.എ. ഷക്കീർ, അശ്വതി എസ് എന്നിവർ സംസാരിച്ചു.
മേനകയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ഷാഹുൽ ഹമീദ്, സജിനി തമ്പി, ബോസ്‌കോ വടുതല, ജീവൻ ജേക്കബ്, ജിറാർ, ടി.എസ്. ജോൺ, ടി.ആർ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.